Monday, September 8, 2008

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-ക്കറിയാം അതെന്നാലുമെന്നുംപ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻവെറുതേ മോഹിക്കുമല്ലോഎന്നും വെറുതേ മോഹിക്കുമല്ലോപലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽഅതിനായിമാത്രമായൊരുനേരം ഋതുമാറിമധുമാസമണയാറുണ്ടല്ലോവരുവാനില്ലാരുമീ വിജനമാമെൻവഴി-ക്കറിയാം അതെന്നാലുമെന്നുംപടിവാതിലോളം ചെന്നകലത്താവഴിയാകേമിഴിപാകി നിൽക്കാറുണ്ടല്ലോമിഴിപാകി നിൽക്കാറുണ്ടല്ലോപ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻവെറുതേ മോഹിക്കാറുണ്ടല്ലോവരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരുംഅറിയാം അതെന്നാലുമെന്നുംപതിവായി ഞാനെന്റെ പടിവാതിലെന്തിനോപകുതിയേ ചാരാറുള്ളല്ലോപ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻവെറുതേ മോഹിക്കുമല്ലോനിനയാത്തനേരത്തെൻ പടിവാതിലിൽ ഒരുപദവിന്യാസം കേട്ടപോലെവരവായാലൊരുനാളും പിരിയാതെൻ മധുമാസംഒരുമാത്ര കൊണ്ടുവന്നല്ലോഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോകൊതിയോടെയോടിച്ചെന്നകലത്താ-വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരംവഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെവഴിയേ തിരിച്ചുപോകുന്നുഎന്റെ വഴിയേ തിരിച്ചുപോകുന്നുഎന്റെ വഴിയേ തിരിച്ചുപോകുന്നു

1 comment:

$H@N$H@ said...

S
P
E
C
I
A
L

F
R
I
E
N
D





F
R
I
N
D
S

F
O
R

E
V
E
R